റേഷന്‍ കാര്‍ഡ്: താലൂക്കുകളില്‍ അപേക്ഷ സ്വീകരിക്കുന്ന സമയക്രമം

പത്തനംതിട്ട: പുതിയ റേഷന്‍ കാര്‍ഡുകള്‍, നിലവിലുള്ള കാര്‍ഡുകളിലെ തിരുത്തലുകള്‍, അംഗങ്ങളുടെ സ്ഥലംമാറ്റം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് ജില്ലയിലുള്ളവര്‍ക്ക് ഇന്നുമുതല്‍ അപേക്ഷിക്കാം. മല്ലപ്പള്ളി ഒഴികെയുള്ള താലൂക്കുകളില്‍ പഞ്ചായത്ത്/നഗരസഭ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന സമയക്രമം ചുവടെ.
കോന്നി താലൂക്ക് സപ്ലൈ ഓഫീസ്: എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 10 മുതല്‍ പ്രമാടം, കോന്നി പഞ്ചായത്തുകളിലെ അപേക്ഷകളും ചൊവ്വാഴ്ചകളില്‍ വള്ളിക്കോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ അപേക്ഷകളും ബുധനാഴ്ചകളില്‍ ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകളിലെ അപേക്ഷകളും വ്യാഴാഴ്ചകളില്‍ അരുവാപ്പുലം, കലഞ്ഞൂര്‍ പഞ്ചായത്തുകളിലെ അപേക്ഷകളും വെള്ളിയാഴ്ചകളില്‍ മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിലെ അപേക്ഷകളും സ്വീകരിക്കും.
കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫിസ്: ഇന്നും നാളെയും രാവിലെ 10 മുതല്‍ പത്തനംതിട്ട മുനിസിപ്പാലിറ്റിയിലേതും 27, 28 തിയ്യതികളില്‍ ഓമല്ലൂര്‍ പഞ്ചായത്തിലേതും 29, 30 തിയ്യതികളില്‍ ഇലന്തൂര്‍ പഞ്ചായത്തിലെയും ജൂലൈ രണ്ട്, മൂന്ന് തീയതികളില്‍ മല്ലപ്പുഴശേരിയിലേതും നാല്, അഞ്ച് തീയതികളില്‍ കോഴഞ്ചേരിയിലേതും ആറ്, ഏഴ് തീയതികളില്‍ നാരങ്ങാനത്തേയും ഒമ്പത്, 10 തീയതികളില്‍ ചെന്നീര്‍ക്കരയിലേയും 11, 12 തീയതികളില്‍ ആറന്മുളയിലേയും 13, 16 തീയതികളില്‍ കുളനടയിലേതും 17, 18 തിയ്യതികളില്‍ മെഴുവേലി പഞ്ചായത്തിലേയും സ്വീകരിക്കും.
റാന്നി താലൂക്ക് സപ്ലൈ ഓഫിസ്: എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 10 മുതല്‍ റാന്നി പഞ്ചായത്തിലെ അപേക്ഷകളും ചൊവ്വാഴ്ചകളില്‍ അങ്ങാടി, പഴവങ്ങാടി പഞ്ചായത്തുകളിലെ അപേക്ഷകളും ബുധനാഴ്ചകളില്‍ അയിരൂര്‍, ചെറുകോല്‍ പഞ്ചായത്തുകളിലെ അപേക്ഷകളും വ്യാഴാഴ്ചകളില്‍ വടശേരിക്കര, പെരുനാട് പഞ്ചായത്തുകളിലെ അപേക്ഷകളും വെള്ളിയാഴ്ചകളില്‍ നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളിലെ അപേക്ഷകളും സ്വീകരിക്കും.
തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസ്: ഇന്നും നാളെയും രാവിലെ 10 മുതല്‍ തിരുവല്ല നഗരസഭയിലെ അപേക്ഷകളും 27നും 28നും നിരണം പഞ്ചായത്തിലെയും 29നും 30നും കോയിപ്രത്തേയും ജൂലൈ രണ്ടിനും മൂന്നിനും കുറ്റൂരിലെയും നാലിനും അഞ്ചിനും കടപ്രയിലേയും ആറിനും ഏഴിനും ഇരവിപേരൂരിലെയും ഒന്‍പതിനും 10നും കവിയൂരിലെയും 11നും 12നും പെരിങ്ങരയിലെയും 13നും 16നും തോട്ടപ്പുഴശേരിയിലെയും 17നും 18നും നെടുമ്പ്രം പഞ്ചായത്തിലെയും അപേക്ഷകള്‍ സ്വീകരിക്കും.
അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസ്: ഇന്ന് രാവിലെ 10 മുതല്‍ അടൂര്‍ മുനിസിപ്പാലിറ്റിലേയും നാളെ പന്തളം നഗരസഭ, തുമ്പമണ്‍ പഞ്ചായത്ത്, 27ന് പള്ളിക്കല്‍ പഞ്ചായത്ത്, 28ന് പന്തളം തെക്കേക്കര, കൊടുമണ്‍ പഞ്ചായത്തുകള്‍, 29ന് ഏനാദിമംഗലം, ഏഴംകുളം പഞ്ചായത്തുകള്‍, 30ന് ഏറത്ത്, കടമ്പനാട് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ അപേക്ഷകള്‍ സ്വീകരിക്കും.

RELATED STORIES

Share it
Top