റേഷന്‍ കാര്‍ഡ് അപേക്ഷ: സ്ഥലവും തിയ്യതിയും മാറ്റി

വടകര: താലൂക്കിലെ റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ സ്വീകരിക്കുന്ന തിയതിയും സ്ഥലവും താഴെ പറയും പ്രകാരം മാറ്റി. ജൂലൈ ഏഴിന് തീരുമാനിച്ച വടകര മുനിസിപ്പാലിറ്റിയിലെ അപേക്ഷകള്‍ ജൂലൈ 4,5,12 തിയതികളില്‍ സ്വീകരിക്കും.
കാര്‍ഡുകള്‍ വിഭജിച്ച് പുതിയ കാര്‍ഡിനുള്ള അപേക്ഷ, കാര്‍ഡ് സറണ്ടര്‍ ചെയ്യല്‍, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ്, കാര്‍ഡിലെ തിരുത്തലുകള്‍, നോണ്‍ റിന്യൂവല്‍, നോണ്‍ ഇന്‍ക്ല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവക്ക് അപേക്ഷകള്‍ താഴെ പറയുന്ന തിയതികളിലും കേന്ദ്രങ്ങളിലും രാവിലെ പത്ത് മുതല്‍ നാല് വരെ സ്വീകരിക്കും. പുതിയ റേഷന്‍ കാര്‍ഡിന് (അപേക്ഷ, താമസ സാക്ഷ്യപത്രം, വരുമാന സര്‍ട്ടിഫിക്കറ്റ്, 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ പകര്‍പ്പ്, വെട്ടിചേര്‍ക്കേണ്ട കാര്‍ഡുകളുടെ പകര്‍പ്പ്) എന്‍ഐസിഎന്‍ആര്‍സി എന്നിവക്ക് അപേക്ഷയും, പുതിയ കാര്‍ഡിന്റേയും പഴയ കാര്‍ഡിന്റേയും പകര്‍പ്പ്, 12 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ പേര് ചേര്‍ക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോ കോപ്പി, ആധാര്‍ കാര്‍ഡും എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
4ന് വടകര മുനുസിപ്പാലിറ്റി അഞ്ച് മുതല്‍ 15 വരെ വാര്‍ഡുകള്‍ മുനിസിപ്പല്‍ ടൗന്‍ഹാളില്‍, 6ന് വില്ല്യാപ്പള്ളി പഞ്ചായത്ത് സപ്ലൈ ഓഫീസ്, 7ന് തിരുവള്ളൂര്‍ പഞ്ചായത്ത് സപ്ലൈ ഓഫീസ്, 9ന് എടച്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, 11ന് നാദാപുരം പഞ്ചായത്ത്  കമ്മ്യൂണിറ്റി ഹാള്‍, 12ന് വടകര മുനിസിപ്പാലിറ്റി 31 മുതല്‍ 47 വരെ വാര്‍ഡുകള്‍ മുനിസിപ്പല്‍ ടൗണ്‍ഹാള്‍, 13ന് തൂണേരി പഞ്ചായത്ത് ഹാള്‍, 16ന് ചെക്ക്യാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, 17ന് പുറമേരി കമ്മ്യൂണിറ്റി ഹാള്‍, 19ന് കുന്നുമ്മല്‍ കമ്മ്യൂണിറ്റി ഹാള്‍, 20 ന് മണിയൂര്‍ (പാലയാട് വില്ലേജ്) കമ്മ്യൂണിറ്റി ഹാള്‍, 21ന് മണിയൂര്‍ (മണിയൂര്‍ വില്ലേജ്) കമ്മ്യൂണിറ്റി ഹാള്‍, 23ന് കുറ്റിയാടി കമ്മ്യൂണിറ്റി ഹാള്‍, 25ന് വളയം കമ്മ്യൂണിറ്റി ഹാള്‍, 26ന് വാണിമേല്‍ പഞ്ചായത്ത് ഹാള്‍, 28ന് വേളം കമ്മ്യൂണിറ്റി ഹാള്‍, 30 ന് മരുതോങ്കര പഞ്ചായത്ത്ഹാള്‍, 31ന് കായക്കൊടി കമ്മ്യൂണിറ്റി ഹാള്‍, ആഗസ്റ്റ് 4ന് കാവിലുംപാഹ പഞ്ചായത്ത് പരിസരം, 6ന് നരിപ്പറ്റ കമ്മ്യൂണിറ്റി ഹാള്‍.

RELATED STORIES

Share it
Top