റേഷന്‍ കാര്‍ഡില്‍ വീട്ടമ്മ 'ജഡ്ജി'യായി; അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന്

കുമ്പള: വീട്ടമ്മ റേഷന്‍ കാര്‍ഡില്‍ ജഡ്ജിയായതോടെ ആളുകളുടെ പരിഹാസം കുടുംബത്തെ തളര്‍ത്തുന്നു. കുമ്പള ബദ്‌രിയ നഗറിലെ അബ്ബാസിന്റെ ഭാര്യയുടെ തൊഴിലാണ് റേഷന്‍ കാര്‍ഡില്‍ ‘ജഡ്ജി’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
കുമ്പള ജുമാമസ്ജിദിനടുത്ത് ഹോട്ടല്‍ വ്യാപാരം നടത്തുന്ന അബ്ബാസിന് ഒരു വര്‍ഷം മുമ്പ് അനുവദിച്ച ബിപിഎല്‍ റേഷന്‍ കാര്‍ഡിലാണ് ഇത്തരമൊരു ഭീമമായ അബദ്ധം കടന്നുകൂടിയത്.
റേഷന്‍ കാര്‍ഡിലെ ജഡ്ജി എന്ന പരാമര്‍ശം തിരുത്തിക്കിട്ടാനായി ജില്ലാ കലക്ടര്‍ക്കും താലൂക്ക് സപ്ലൈ ഓഫിസര്‍ക്കുമടക്കം വീട്ടമ്മയുടെ ഭര്‍ത്താവ്  അബ്ബാസ് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.

RELATED STORIES

Share it
Top