റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ; ഏറനാട് താലൂക്കില്‍ വന്‍ തിരക്ക്

മഞ്ചേരി: റേഷന്‍ കാര്‍ഡ് സംബന്ധിച്ച വിവിധ അപേക്ഷാ സ്വീകരണം ആരംഭിച്ചതോടെ ഏറനാട് താലൂക്ക് സിവില്‍ സപ്ലൈ ഓഫിസില്‍ വന്‍ തിരക്ക്. രാവിലെ പത്തോടെ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയെങ്കിലും അപേക്ഷകരുടെ അപ്രതീക്ഷിത തിരക്കാണ് അനുഭവപ്പെട്ടത്.
വൈകീട്ട് അഞ്ചിനു ശേഷവും പരാതിക്കാര്‍ എത്തിയിരുന്നു. ഇതോടെ വിവരങ്ങള്‍ കൃത്യമായി തിട്ടപ്പെടുത്താന്‍ പോലുമാവാതെ അധികൃതര്‍ വലഞ്ഞു. പുതിയ റേഷന്‍ കാര്‍ഡുകള്‍ ലഭ്യമാക്കുക, റേഷന്‍ കാര്‍ഡ് മറ്റു താലൂക്കിലേക്ക് മാറ്റുക, കാര്‍ഡിലെ അംഗങ്ങളെ മാറ്റുക, പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുക, ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡ് ലഭ്യമാക്കുക, തിരുത്തലുകള്‍ വരുത്തുക, തുടങ്ങിയ അപേക്ഷകളാണ് സ്വീകരിച്ചത്. കൊണ്ടോട്ടി താലൂക്കില്‍ തിരക്ക് നിയന്ത്രിക്കാന്‍ നഗരസഭയിലും 10 പഞ്ചായത്തുകളിലും പ്രത്യേക ക്യാംപ് സംഘടിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച മാത്രം 250 പേരുടെ അപേക്ഷയാണ ലഭിച്ചതെന്ന് താലൂക്ക് സപ്ലൈ ഒഫിസര്‍ ടി ഗാനദേവി പറഞ്ഞു. നഗരസഭയും 10 പഞ്ചായത്തുകളില്‍ നടക്കുന്ന ക്യാപുകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.
ക്യാംപ് ആഗസ്ത് മൂന്നിന് സമാപിക്കും. കൊണ്ടോട്ടി സപ്ലൈ ഓഫിസിലെ പുതുക്കിയ റേഷന്‍കാര്‍ഡും, റേഷന്‍വ്യാപാരികള്‍ക്കുളള തരിച്ചറിയില്‍ കാര്‍ഡ് വിതരണവും താലൂക്ക് സപ്ലൈ ഒഫിസര്‍ ടി ഗാനദേവി ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top