റേഷന്‍ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കിലെ ഗണപതിക്ഷേത്രത്തിന് വടക്ക് ചെന്തിട്ട പുലിപ്പാറമുക്കില്‍ സുബൈദാ ബീവി ലൈസന്‍സിയായി നടത്തി വന്ന 327-ാം നമ്പര്‍ റേഷന്‍ ഡിപ്പോയുടെ അംഗീകാര പത്രം താലൂക്ക് സപ്ലൈ ഓഫിസര്‍ സസ്‌പെന്‍ഡ് ചെയ്തു. റേഷന്‍ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കി എന്ന പരാതിയിന്മേല്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ 327-ാം നമ്പര്‍ ഡിപ്പോയിലെ കാര്‍ഡുടമകള്‍ക്ക് മുസ്്‌ലിം സ്ട്രീറ്റ് ഓവര്‍ബ്രിഡ്ജിന് സമീപമുള്ള 27-ാം നമ്പര്‍ റേഷന്‍ കടയില്‍ നിന്ന് റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.

RELATED STORIES

Share it
Top