റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സപ്ലൈ ഓഫീസില്‍ ആത്മഹത്യാ ശ്രമംആലുവ : റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സപ്ലൈ ഓഫീസില്‍ ആത്മഹത്യാ ശ്രമം.
ആലുവ താലൂക്ക് സപ്ലൈ ഓഫീസി്‌ലാണ് സംഭവം. റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്
എടത്തല സ്വദേശി മുളയന്‍കോട് അബ്ദുറഹ്മാനാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഓഫീസിലുണ്ടായിരുന്ന ആളുകള്‍ ഇടപെട്ട് ഇയാളെ പിന്തിരിപ്പിച്ചു.
1986 മുതല്‍ റേഷന്‍ കാര്‍ഡുള്ള ഇദ്ദേഹത്തിന് കാര്‍ഡ് പുതുക്കിയപ്പോള്‍ ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവര്‍ക്കു ലഭിക്കുന്ന വെള്ള കാര്‍ഡാണു ലഭിച്ചത്. ഇത് മാറ്റിക്കിട്ടുന്നതിന് മൂന്നു വര്‍ഷമായി ശ്രമിച്ചു വരികയായിരുന്നു അബ്ദുറഹിമാന്‍. കലക്ടറേറ്റിലും സപ്ലൈ ഓഫിസിലുമടക്കം വിവിധ ഓഫിസുകളില്‍ കയറിയിറങ്ങിയെങ്കിലും പരിഹാരമുണ്ടായില്ല. കഴിഞ്ഞദിവസം കലക്ടറെ കണ്ടപ്പോള്‍ സപ്ലൈ ഓഫിസറെ കാണാനാണ് കളക്ടര്‍ നിര്‍ദേശിച്ചത്. കളക്ടറുടെ കത്തുമായി സപ്ലൈ ഓഫിസില്‍ ചെന്നിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യാശ്രമം നടത്തിയത്.

RELATED STORIES

Share it
Top