റേഷന്‍കാര്‍ഡ്: ഇനി നേരിട്ട് അന്വേഷിക്കാം

തിരൂരങ്ങാടി:  തിരൂരങ്ങാടി താലൂക്കിലെ റേഷന്‍ വിതരണവും റേഷന്‍കാര്‍ഡ് സംബന്ധമായ വിവരങ്ങള്‍ അറിയുന്നതിനും  ഇനി ഗുണഭോക്താക്കള്‍ക്ക് നേരിട്ടു വിളിക്കാം. ഇതിനായി താലൂക്കിനു കീഴിലെ നാല് റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കാണ് പരാതികള്‍ സ്വീകരിക്കാനും ഗുണഭോക്താക്കള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും ചുമതല നല്‍കിയിട്ടുള്ളത്. ഫോണ്‍ നമ്പര്‍ യഥാക്രമം: താലൂക്ക് സപ്ലൈ ഓഫിസര്‍: 9188 527 392, അസി. താലൂക്ക് സപ്ലൈ ഓഫിസര്‍: 9188 527 490,   റേഷനിങ് ഇന്‍സ്‌പെക്ടര്‍ (വേങ്ങര): 9188527195,  പരപ്പനങ്ങാടി 9188 527 796, തേഞ്ഞിപ്പലം  9188 527 797,  തിരൂരങ്ങാടി:  9188 527 798. നമ്പറുകളില്‍ വിളിക്കാം. പരാതികള്‍ക്ക് 24 മണിക്കൂറിനകം പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ എസ് ബസന്ത് പറഞ്ഞു.

RELATED STORIES

Share it
Top