റേഷന്‍കാര്‍ഡ് അപേക്ഷ നാളെ മുതല്‍ സ്വീകരിക്കും

പാലക്കാട്: ജില്ലയിലെ മണ്ണാര്‍ക്കാട് ഒഴികെയുളള താലൂക്കുകളിലെ റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍ 25 മുതല്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്വീകരിക്കും. പേര് നീക്കം ചെയ്യല്‍, പേര്‍ ചേര്‍ക്കല്‍, തെറ്റ് തിരുത്തല്‍, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ്, നോണ്‍ ഇന്‍ക്ലുഷന്‍/നോണ്‍ റിന്യൂവല്‍/റിഡക്ഷന്‍/സറണ്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍കാര്‍ഡ് മാറ്റല്‍ അപേക്ഷകളും സ്വീകരിക്കും. അപേക്ഷ സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. താമസ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, വാടക വീടാണെങ്കില്‍ കെട്ടിട ഉടമയുടെ സമ്മതപത്രം, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷ നല്‍കണമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.

RELATED STORIES

Share it
Top