റേഷന്‍കാര്‍ഡ്: അപേക്ഷകള്‍ നാളെ മുതല്‍

തിരൂരങ്ങാടി: റേഷന്‍കാര്‍ഡുകള്‍ തിരുത്തുന്നത് സംബന്ധമായി ആവശ്യങ്ങള്‍ക്കായുള്ള അപേക്ഷകള്‍ 25 മുതല്‍ തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസില്‍ സ്വീകരിക്കും. റേഷന്‍കാര്‍ഡ് വിഭജനം, റേഷന്‍കാര്‍ഡ് അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് / സംസ്ഥാനത്തേക്ക് മാറ്റുന്നത്.കാര്‍ഡില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നത്, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ലഭിക്കുന്നത്, റേഷന്‍കാര്‍ഡില്‍ തിരുത്തല്‍ വരുത്തുന്നത്,നോണ്‍ റിന്യുവല്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് തുടങ്ങിയ അപേക്ഷകളാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ നിശ്ചയിച്ചിരിക്കുന്ന തിയ്യതികളില്‍ സ്വീകരിക്കുന്നത്. പഞ്ചായത്ത്, തിയ്യതി യഥാക്രമം. വള്ളിക്കുന്ന്(ജൂണ്‍ 25), പരപ്പനങ്ങാടി മുനിസിപ്പാലിറ്റി(26), നന്നമ്പ്ര(27), തിരൂരങ്ങാടി മുനിസിപ്പാലിറ്റി(28), മൂന്നിയൂര്‍(29), എടരിക്കോട്(30), തെന്നല(ജൂലൈ 2), തേഞ്ഞിപ്പലം(3), പെരുവള്ളൂര്‍(4), എ.ആര്‍ നഗര്‍(5), കണ്ണമംഗലം(6), ഊരകം(7), വേങ്ങര(9),ഒതുക്കുങ്ങല്‍ (10), പറപ്പൂര്‍(11). ഈ ദിവസങ്ങളില്‍ നിശ്ചയിച്ച പഞ്ചായത്തിന് പുറത്തുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
സ്‌കൂളിന് പുതിയ
ബസ് അനുവദിച്ചു
തിരൂര്‍: ബി.പി.അങ്ങാടി ഗേള്‍സ് ഗവ.വൊക്കേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവദിച്ച ബസ് സ്‌കൂളിന് കൈമാറി. ഉച്ച യോടെ ബിപി അങ്ങാടി ജംഗ്ഷനിലെത്തിയ ബസ് അധ്യാപകരും വിദ്യാര്‍ത്ഥികളും പിടിഎ അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്‌കൂളിലേക്ക് ആനയിച്ചു. ഹെഡ്മാസ്റ്റര്‍ പി കെ ബാബുവിന് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അനിതാ കിഷോര്‍ ബസിന്റെ താക്കോല്‍ കൈമാറി. പി കെ ബാബു അധ്യക്ഷത വഹിച്ചു. സാം ഡാനിയല്‍, ടി രാജേഷ്, മുരളിമംഗലശ്ശേരി, വി കെ റഷീദ്  സംസാരിച്ചു.

RELATED STORIES

Share it
Top