റേഷന്‍കാര്‍ഡിന് അപേക്ഷരണ്ടാംഘട്ടത്തിനും വന്‍ തിരക്ക്

പട്ടാമ്പി: പട്ടാമ്പിതാലൂക്കില്‍ റേഷന്‍ കാര്‍ഡ് അപേക്ഷ നല്‍കലിന്റെ രണ്ടാംഘട്ട ക്യാംപിലും വലിയ തിരക്ക്. ബുധന്‍, വ്യാഴം, വെളളി  ദിവസങ്ങളിലാണ് രണ്ട ാംഘട്ട ക്യാംപ് നടത്തിയത്. ആദ്യ ദിവസത്തില്‍ 892 അടക്കം 2000ത്തിലധികം അപേക്ഷകള്‍ ലഭിച്ചു. റേഷന്‍കാര്‍ഡ് പുതുക്കാനുള്ള അപേക്ഷകളാണ് കൂടുതലും ലഭിക്കുന്നതെന്ന് താലൂക്ക് സപ്ലൈ ഓഫിസ് അധികൃത ര്‍ പറയുന്നു. അതോടൊപ്പം  െതറ്റുകള്‍ തിരുത്താനുളള അപേക്ഷകളും സ്വീകരിക്കുന്നുണ്ട്.
ഓങ്ങല്ലൂര്‍, കുലുക്കല്ലൂര്‍, വല്ലപ്പുഴ പഞ്ചായത്തുകള്‍ക്കായുള്ള അപേക്ഷ സ്വീകരിക്കലാണ് ആദ്യദിനത്തില്‍ നടന്നത്. വ്യാഴാഴ്ചയും വെളളിയാഴ്ചയും രാവിലെമുതല്‍ അപേക്ഷ സ്വീകരിക്കല്‍ കേന്ദ്രങ്ങളില്‍ നീണ്ടനിരയായിരുന്നു. ഏകദേശം 900ത്തോളം അപേക്ഷകള്‍ രണ്ടാംദിനത്തിലും, 500ല്‍ പരം അപേക്ഷകള്‍ വെളളിയാഴ്ചയും ലഭിച്ചതായി അധികൃതര്‍ പറഞ്ഞു. മുതുതല, പരുതൂര്‍, തൃത്താല പഞ്ചായത്തുകള്‍ക്കായുള്ള അപേക്ഷ സ്വീകരിക്കല്‍ ക്യാംപാണ് വ്യാഴാഴ്ച നടന്നത്. നഗരസഭാ ഓപ്പണ്‍ഹാളിലും സമീപത്തെ ഗവ. ഗസ്റ്റ് ഹൗസിലുമാണ് അപേക്ഷ സ്വീകരിക്കാനുള്ള കേന്ദ്രങ്ങള്‍ തുറന്നിട്ടുള്ളത്. രാവിലെ 10മണിമുതല്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങും.
ഏറെ വൈകിയാണ് ക്യാംപ് അവസാനിപ്പിക്കാനാവുന്നത്. മുഴുവന്‍ അപേക്ഷകളും സ്വീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഒന്നാംഘട്ടത്തില്‍ വിവിധ പഞ്ചായത്ത് പരിധിയില്‍ത്തന്നെ അപേക്ഷ സ്വീകരിക്കുന്ന ക്യാംപുകള്‍ സംഘടിപ്പിച്ചിരുന്നു. ‘
അന്ന് അപേക്ഷനല്‍കാന്‍ വിട്ടുപോയവര്‍ക്കായാണ് രണ്ടാംഘട്ട ക്യാംപ് വച്ചിട്ടുള്ളത്. തിരക്കുമൂലം ആദ്യഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നില്ല.

RELATED STORIES

Share it
Top