റേഡിയോ ജോക്കി വധം: കൊലയാളി സംഘത്തിലെ മൂന്നാമനേയും തിരിച്ചറിഞ്ഞു

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ സംഘത്തിലെ മൂന്നാമനായ കായംകുളം സ്വദേശിയെ പോലിസ് തിരിച്ചറിഞ്ഞു. അതിവിദഗ്ധമായി മുഴുവന്‍ ഗൂഢാലോചനയും നടന്നത് ഗള്‍ഫിലാണെന്നും ആസൂത്രണം ചെയ്തത് ഒരു പ്രവാസി വ്യവസായിയാണെന്നും പോലിസ് കണ്ടെത്തി. ഗള്‍ഫില്‍ നിന്നെത്തിയ കൊലയാളികള്‍ താമസിച്ച വീട്ടുടമയെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.
വാഹനം കേന്ദ്രീകരിച്ചുള്ള പോലിസിന്റെ അന്വേഷണ മാണ്  പ്രതികളിലേക്കുള്ള വഴി എളുപ്പമാക്കിയത്. ചുവപ്പ് നിറത്തിലുള്ള സ്വിഫ്റ്റ് കാറില്‍ വ്യാജനമ്പര്‍ പതിച്ചായിരുന്നു പ്രതികള്‍ കൊലപാതകം ചെയ്തുമടങ്ങിയത്. പോലിസ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ കായംകുളത്തിന് സമീപം വച്ച് യഥാര്‍ഥ നമ്പര്‍ പ്ലേറ്റ് പതിച്ചു. പിന്നീട് ഉപേക്ഷിച്ച നിലയില്‍ കാര്‍ പോലിസ് കണ്ടെത്തുകയും ചെയ്തു. ഇതിനുശേഷം ലഭിച്ച വാഹനത്തിന്റെ സിസിടിവി  ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായിച്ചത്. മുഖം മറച്ചായിരുന്നു പ്രതികളെത്തിയത്. കാഠ്മണ്ടു വഴി ഇന്ത്യയിലെത്തിയ മുഖ്യപ്രതി അലിഭായ് കൊലപാതകത്തിന് ഒരു ദിവസം മുമ്പ് കായംകുളത്തെത്തി. മറ്റൊരു പ്രതി അപ്പുണ്ണി സൗദിയില്‍ നിന്നും ചെന്നൈയില്‍ സഹോദരിയുടെ വീട്ടിലെത്തി. മൂന്നാമത്തെയാളിന്റെ സഹായത്തോടെയാണ് വാഹനം വാടകയ് ക്കെടുത്തത്.
കൊലപാതകശേഷം മുഖ്യപ്രതി അലിഭായിയെ എറണാകുളത്തേക്ക് കൊണ്ടുപോവാന്‍ ഒരുകാര്‍ കായംകുളത്തിന് സമീപമുണ്ടായിരുന്നു. അപ്പുണ്ണി ചെന്നൈയിലേക്കും മടങ്ങി. കാര്‍ കണ്ടെത്തിയെന്ന് അറിഞ്ഞതോടെ അപ്പുണ്ണി സഹോദരിയുടെ വീട്ടില്‍ നിന്നും മുങ്ങി. അപ്പോഴേക്കും വ്യാജ പാസ്‌പോര്‍ട്ടില്‍ അലിഭായ് ഖത്തറിലെത്തിയിരുന്നു. രാജേഷുമായി അടുപ്പമുണ്ടായിരുന്ന നൃത്താധ്യാപികയുടെ ഭര്‍ത്താവിന്റെ കമ്പനിയിലാണ് അലിഭായ് ജോലി ചെയ്യുന്നത്.

RELATED STORIES

Share it
Top