റേഡിയോ ജോക്കിയുടെ കൊലപാതകം: ജാമ്യഹരജി തള്ളി

കൊച്ചി: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി അലിഭായ് എന്ന മുഹമ്മദ് സാലിഹിന്റെ ജാമ്യ ഹരജി ഹൈക്കോടതി തള്ളി. കേസില്‍ പ്രതിയാണെന്നറിഞ്ഞു ഖത്തറിലായിരുന്ന താന്‍ നാട്ടിലെത്തി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാവുകയായിരുന്നെന്നും ഏപ്രില്‍ 10ന് അറസ്റ്റ് ചെയ്തതാണെന്നും ഹരജിയില്‍ പറയുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ തന്റെ കസ്റ്റഡി ഇനി ആവശ്യമില്ല. മാത്രമല്ല, വിചാരണ നടപടികള്‍ ഉടന്‍ തുടങ്ങാനുള്ള സാധ്യതയില്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതിയെ ജാമ്യത്തില്‍ വിടുന്നത് കേസിനെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ഇടയാക്കുമെന്നും പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ജാമ്യഹരജി തള്ളിയത്.

RELATED STORIES

Share it
Top