റെയില്‍വേ സ്‌റ്റേഷനില്‍ അശ്ലീല പ്രദര്‍ശനം ചെയ്തയാളുടെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടു

കൊല്‍ക്കത്ത: റെയില്‍വേ സ്‌റ്റേഷനില്‍ തന്റെ മുന്‍പിലിരുന്ന് അശ്ലീല പ്രദര്‍ശനം ചെയ്തയാളുടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടി ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടു. ട്രെയിനിലിരുന്ന പെണ്‍കുട്ടിയുടെ നേരേ പുറത്തു നിന്ന മധ്യവയസ്‌കന്‍ അശ്ലീല ആംഗ്യങ്ങളും പ്രവര്‍ത്തികളും കാണിക്കുകയായിരുന്നു. ഉടന്‍ തന്നെ ഫോണിലൂടെ ഇയാളുടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടി പ്രചരിപ്പിച്ചു.ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലിസ് സ്വമേധയാ കേസെടുത്ത് ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു. ഇയാള്‍ക്കെതിരെ പ്രതികരിക്കാന്‍ തോന്നി. അയാള്‍ക്കെതിരെ പറയാന്‍ തെളിവു വേണമായിരുന്നു. ഇങ്ങനെയുള്ളവരെക്കുറിച്ച് മറ്റുള്ളവരും അറിഞ്ഞിരിക്കണമെന്ന് തോന്നി. അതിനാലാണ് വീഡിയോ എടുത്തത്' പെണ്‍കുട്ടി പറഞ്ഞു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.

RELATED STORIES

Share it
Top