റെയില്‍വേ വികസന പദ്ധതികള്‍ : ജനപ്രതിനിധികളുടെ സത്യഗ്രഹം തുടങ്ങിചാലക്കുടി: ചാലക്കുടി ലോക്‌സഭ മണ്ഡലത്തിലെ റെയിവേ വികസന പദ്ധതികള്‍ അതിവേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഇന്നസെന്റ് എംപിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ ജനകീയ സത്യഗ്രഹം. പാലരുവി എകസ്പ്രസ്സ് ഉള്‍പ്പെടെ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കുക, റെയില്‍വേ സ്‌റ്റേഷനുകളെ ആധുനികവല്‍ക്കരിക്കുക, മേ ല്‍പ്പാലങ്ങള്‍/അടിപ്പാതകള്‍ നിര്‍മാണം പൂര്‍ത്തിയാക്കുക, ശബരിപാത, നെടുമ്പാശ്ശേരി സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്ര ഹം.ചാലക്കുടി റെയില്‍വേ സ്‌റ്റേഷനുമുന്‍പില്‍ നടത്തിയ സത്യഗ്രഹ സമരം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈന്‍ ഉദ്ഘാടനം ചെയ്തു. ബി ഡി ദേവസ്സി എംഎല്‍ എ അധ്യക്ഷത വഹിച്ചു. ഇന്നസെന്റ് എംപി, സി എന്‍ മോഹനനന്‍, മുന്‍ എംഎല്‍എമാരായ എ കെ ചന്ദ്രന്‍, ജോസ് തെറ്റയി ല്‍, വി ആര്‍സുനില്‍കുമാര്‍ എംഎല്‍എ, ചാലക്കുടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍, അങ്കമാലി നഗരസഭ ചെയര്‍പേഴ്‌സണ്‍ എം എ ഗ്രേസി, കെ കെ ഷെല്ലി സംസാരിച്ചു.

RELATED STORIES

Share it
Top