റെയില്‍വേ ട്രാക്കില്‍ പാട്ടു കേട്ട് നടന്ന ആറു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ റെയില്‍വേ ട്രാക്കി ല്‍ ഇയര്‍ഫോണില്‍ പാട്ടു കേട്ട് നടന്ന ആറു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. ഒരാള്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെയിന്റ് ജോലിക്കാരാണ് മരിച്ചവര്‍.
ഗാസിയാബാദില്‍ നിന്നു ഹൈദരാബാദിലേക്കുള്ള ട്രെയിന്‍ കയറാന്‍ പോയവരായിരുന്നു ഇവര്‍. എന്നാല്‍, എത്താന്‍ വൈകിയതിനാല്‍ ട്രെയിന്‍ കിട്ടാതെ പിലാഖുവയിലേക്ക് തിരിച്ചുപോന്നു. ഏഴു പേരും ട്രാക്കിലൂടെ അലസമായി നടക്കുന്നതിനിടെയായിരുന്നു അപകടം. ഇയര്‍ഫോണില്‍ ഉച്ചത്തില്‍ പാട്ട് വച്ചിരുന്നതിനാല്‍ ഇവര്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. ആറു പേരും തല്‍ക്ഷണം മരിക്കുകയായിരുന്നു. അപകടത്തില്‍ പ്രതിഷേധിച്ച് നാട്ടുകാ ര്‍ തീവണ്ടി തടഞ്ഞു.
അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്ക ള്‍ ആരോപിച്ചു. അപകടത്തിനു മുമ്പ് ഏഴു പേരെയും പരിഭ്രാന്തരായി കണ്ടിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവര്‍ മദ്യപിച്ചതായി സംശയമുണ്ടെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

RELATED STORIES

Share it
Top