റെയില്‍വേ അപ്രന്റിസ് 2573 ഒഴിവ്

മുംബൈ ആസ്ഥാനമായുള്ള സെന്‍ട്രല്‍ റെയില്‍വേ അപ്രന്റിസ് തസ്തികയില്‍ 2573 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിവിധ ട്രേഡുകളിലായാണ് അവസരം. ഫിറ്റര്‍, വെല്‍ഡര്‍ (ഗ്യാസ് ആന്റ് ഇലക്ട്രിക്), കാര്‍പെന്റര്‍, പെയിന്റര്‍ (ജനറല്‍), ടൈലര്‍ (ജനറല്‍), ഇലക്ട്രീഷ്യന്‍, മെഷിനിസ്റ്റ്, മെക്കാനിക് ഡീസല്‍, ലബോറട്ടറി അസിസ്റ്റന്റ്(സിപി), ഇന്‍സ്ട്രുമെന്റ് മെക്കാനിക്, ഇലക്ട്രോണിക്‌സ് മെക്കാനിക്, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വൈന്‍ഡര്‍ (ആര്‍മേച്ചര്‍), മെക്കാനിക് മെഷീന്‍ ടൂള്‍സ് മെയിന്റനന്‍സ്, ടൂള്‍ ആന്റ് ഡൈ മേക്കര്‍, മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനന്‍സ് എന്നീ ട്രേഡുകളിലാണ് ഒഴിവ്. യോഗ്യത: കുറഞ്ഞത് മൊത്തം 50% മാര്‍ക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം (10+2 പരീക്ഷാരീതി), ബന്ധപ്പെട്ട ട്രേഡില്‍ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്(എന്‍സിവിടി) അല്ലെങ്കില്‍ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ്  (എന്‍സിവിടി/എസ്‌സിവിടി). പ്രായം: 15-24 . അപേക്ഷാഫീസ്: 100 രൂപ. ഓണ്‍ലൈന്‍ അപേക്ഷാഫോം പ്രിന്റൗട്ട്  അപേക്ഷകര്‍ സൂക്ഷിക്കണം
അവസാന തിയ്യതി: ജൂലൈ 25. ംംം.ൃൃരരൃ.രീാ

RELATED STORIES

Share it
Top