റെഡി ടു വെയിറ്റ് ക്യാംപയിന്‍ ശക്തമാക്കുന്നു

കൊച്ചി: സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ റെഡി ടു വെയിറ്റ് കാംപയിന്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ക്യാംപയിന് തുടക്കം കുറിച്ച് പത്മ പിള്ള അറിയിച്ചു. സേവ് ശബരിമല എന്ന വിഷയം മുന്‍നിര്‍ത്തിയാണ് റെഡി ടു വെയിറ്റിന്റെ രണ്ടാംഘട്ട പ്രക്ഷോഭങ്ങള്‍ക്ക് രൂപംനല്‍കുന്നതെന്നും അവര്‍ അറിയിച്ചു. അയ്യപ്പഭക്തന്‍മാര്‍ ഏറെയുള്ള തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുക്കും റെഡി ടു വെയ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതെന്നും പത്മ പിള്ള പറഞ്ഞു. ശബരിമല വിഷയം സ്ത്രീസമത്വവുമായി കൂട്ടിക്കുഴയ്ക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് നടി രഞ്ജിനി പറഞ്ഞു.

RELATED STORIES

Share it
Top