റെക്കോഡ് തുകയ്ക്ക് പൗലീഞ്ഞോയെ ബാഴ്‌സ കൈവിട്ടുബാഴ്‌സലോണ: ബ്രസീലിന്റെ മധ്യനിര താരം പൗലീഞ്ഞോ ബാഴ്‌സലോണ വിട്ടു. ചൈനീസ് ക്ലബ്ബായ ഗുവാംഗ്ഷൂ എവര്‍ഗ്രാന്‍ഡിലേക്കാണ് പൗലീഞ്ഞോയുടെ കൂടുമാറ്റം. റഷ്യന്‍ ലോകകപ്പില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത പൗലീഞ്ഞോ ബാഴ്‌സലോണ കൈമാറുന്ന ഏറ്റവും വിലപിടിപ്പുള്ള മൂന്നാമത്തെ താരമെന്ന ബഹുമതിയോടെയാണ് ക്ലബ്ബിനോട് വിടപറയുന്നത്.  50 മില്ല്യണ്‍ യൂറോയായിരുന്നു പൗലീഞ്ഞോയെ വിറ്റതിലൂടെ ബാഴ്‌സ മാനേജ്‌മെന്റ് പോക്കറ്റിലാക്കിയത്. ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറെ പിഎസ്ജിക്ക് കൈമാറിയ 222 മില്യണ്‍ യൂറോയാണ് ഈ റെക്കോഡില്‍ ഒന്നാം സ്ഥാനത്ത്. റയല്‍ മാഡ്രിഡിന് ഫിഗോയെ കൈമാറിയ 60 മില്യണ്‍ യൂറോ ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മൂന്നാം സ്ഥാനക്കാരനാണ് പൗലീഞ്ഞോ ക്ലബ്ബ് വിടുന്നത്.

RELATED STORIES

Share it
Top