റെക്കോഡിട്ട് റാഷിദ് ഖാന്‍; ഏകദിനത്തില്‍ വേഗത്തില്‍ 100 വിക്കറ്റ്



ഹരാരെ: ഏകദിന ബൗളിങ് ചരിത്രത്തില്‍ പുത്തന്‍ റെക്കോഡിട്ട് അഫ്ഗാനിസ്താന്‍ സ്പിന് ബൗളര്‍ റാഷിദ് ഖാന്‍. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡാണ് താരം സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ വിന്‍ഡീസിനെതിരായ മല്‍സരത്തില്‍ ഷായി ഹോപ്പിനെ പുറത്താക്കിയാണ് റാഷിദ് ഖാന്‍ പുതിയ റെക്കോഡ് സ്വന്തം പേരിലെഴുതിയത്. 44 മല്‍സരങ്ങളില്‍ നിന്ന് 100 വിക്കറ്റ്  പൂര്‍ത്തിയാക്കിയ റാഷിദ് ഖാന്‍ 52 മല്‍സരങ്ങളില്‍ നിന്ന് 100 വിക്കറ്റ് നേടിയ ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ  റെക്കോഡാണ് പഴങ്കഥയാക്കിയത്.

RELATED STORIES

Share it
Top