റീ ചാര്‍ച്ചിങിനെച്ചൊല്ലി തര്‍ക്കം : ഇലക്ട്രോണിക് ഷോപ്പ് അടിച്ചുതകര്‍ത്തുപൊന്നാനി: റീചാര്‍ജിങ്ങിനെച്ചൊല്ലിയുള്ള തര്‍ക്കം മൂലം യൂവാവ്  കട തകര്‍ത്തു.  പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ ഇലക്ട്രോണിക് ഷോപ്പിലാണ്  യുവാവ്  അക്രമം കാട്ടിയത്. പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ എടപ്പാള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സോണി ഇലക്ട്രോണിക് ഷോപ്പിലാണ് ഉപഭോക്താവായ യുവാവ് അക്രമമഴിച്ചുവിട്ടത്. വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ടെലിവിഷന്‍ റീചാര്‍ജിങിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കടയുടെ ഗ്ലാസുകള്‍ യുവാവ് അടിച്ചു തകര്‍ത്തു. ഏപ്രില്‍ പതിമൂന്നിന് പൊന്നാനി സ്വദേശിയായ യുവാവ് ഈ കടയില്‍ നിന്നും ടെലിവിഷന്‍ ചാനല്‍ റീചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ സ്‌പോര്‍ട്‌സ് ചാനല്‍ ലഭിക്കുന്നില്ലെന്ന് ഇയാള്‍ കടയുടമയോട് പരാതിപ്പെട്ടു. ഇത് ശരിയാക്കി തരാമെന്ന് അറിയിച്ചെങ്കിലും മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്ന് ഉപഭോക്താവ് ആവശ്യപ്പെടുകയും കടയിലെ ജീവനക്കാരനോട് വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് കടയിലെ പഴയ ടെലിവിഷന്‍ തള്ളി താഴെ ഇടുകയും കൗണ്ടറിലെ ഗ്ലാസ് തകര്‍ക്കുകയുമായിരുന്നുവെന്ന് കടയുടമ പറഞ്ഞു.  കടയുടമ പൊന്നാനി പോലിസില്‍ പരാതി നല്‍കി.

RELATED STORIES

Share it
Top