റിയാസ് മൗലവി വധത്തിന് ഒരാണ്ട് തികയുന്നു; അനുസ്മരണം ഇന്ന്

കാസര്‍കോട്: ചൂരി മഹല്‍ ഫെഡറേഷന്റെ നേതൃത്യത്തില്‍ റിയാസ് മൗലവിയുടെ ഒന്നാം അനുസ്മരണം ഇന്ന് ചൂരി ജങ്ഷനില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് നാലരയ്ക്ക് അനുസ്മരണ ചടങ്ങ് ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മത-സാമൂഹിക-സാംസ്‌ക്കാരിക മേഖലയിലെ നേതാക്കള്‍ സംബന്ധിക്കും.
പഴയ ചുരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിലെ മദ്‌റസ അധ്യാപകന്‍ റിയാസ് മൗലവിയെ ദാരുണമായി കൊലപ്പെടുത്തിയതിനേ തുടര്‍ന്ന് ചൂരി മേഖലയിലെ ഏഴ് ജമാഅത്തുകളായ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ചൂരി, ഹൈദ്രോസ് ജുമാമസ്ജിദ് ചൂരി, സലഫി സെന്റര്‍ ചൂരി, സുന്നി സെന്റര്‍ ചൂരി, ഹുദാ മസ്ജിദ് മീപ്പുഗുരി, റിഫായിയ്യ ജുമാമസ്ജിദ് മീപ്പുഗിരി, ബദര്‍ ജുമാമസ്ജിദ് പാറക്കട്ട എന്നി ജമാഅത്തുക്കളെ ഏകീകരിച്ച് 2017 ജൂണ്‍ 28ന് രുപീകരിച്ചതാണ് ചൂരി മഹല്‍ ഫെഡറേഷനെന്ന് ഭാരവാഹികള്‍ പറഞ്ഞു.
റിയാസ് മൗലവിയുടെ കൊലപാതകത്തില്‍ ഗൂഡാലോചന പുറത്തു കൊണ്ടുവരാനും യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ടും കഴിഞ്ഞ ജൂലായ് 12ന് എസ്പി ഓഫിസിലേക്ക് ധര്‍ണ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രിഫായിയ്യ ജുമാമസ്ജിദ് മീപ്പുഗിരിയില്‍ നടന്ന സംഭവത്തില്‍ മഹല്‍ ഫെഡറേഷന്‍ തക്ക സമയത്ത് ഇടപ്പെട്ടിരുന്നു. സമാധാനം ഉണ്ടാക്കാന്‍ പ്രയത്‌നിക്കുകയും സംഭവത്തിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിച്ചതില്‍ പോലിസ് അധികാരികളെ മഹല്‍ ഫെഡറേഷന്‍ അഭിനന്ദിച്ചിരുന്നു.
ചൂരി പ്രദേശത്ത് സമാധാനം ആഗ്രഹിച്ചാണ് ചൂരി മഹല്‍ ഫെഡറേഷന്‍ രുപീകരിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഫെഡറേഷന്‍ അഡൈ്വസര്‍ അഡ്വ.സി ഷുക്കൂര്‍, ചെയര്‍മാന്‍ സി എ മുഹമ്മദലി, ജനറല്‍ കണ്‍വീനര്‍ മമ്മു ഫുജൈറ, ഹാരിസ് ചൂരി, സി എച്ച് സത്താര്‍ കറന്തക്കാട്, മഹമൂദ് വട്ടേക്കാട്, സി എച്ച് അബ്ദുല്ലക്കുഞ്ഞി, സുബൈര്‍ ചൂരി, അബ്ബാസ് ബെഡ്, ഷൗക്കത്തലി കാളിയങ്കാട് സംബന്ധിച്ചു.

RELATED STORIES

Share it
Top