റിയാസ് മൗലവി വധം: അനുസ്മരണ സമ്മേളനത്തില്‍ ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറും

കാസര്‍കോട്: പഴയചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിലെ മുഅദ്ദിന്‍ കുടക് സ്വദേശി റിയാസ് മൗലവിയെ താമസസ്ഥലത്ത് കയറി കൊലപ്പെടുത്തിയതിന്റെ ഒന്നാംവാര്‍ഷികമായ 20ന് ചൂരിയിലെ ഏഴ് മഹല്ലുകളുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തും.
ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍ പ്രഭാഷണം നടത്തും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 20ന് അര്‍ധരാത്രിയാണ് മൗലവിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ താമസസ്ഥലത്തെ മുറിയില്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തിയത്.
അനുസ്മരണ സമ്മേളനത്തില്‍ വിവിധ തുറകളിലുള്ള മത നേതാക്കളേയും പങ്കെടുപ്പിക്കും.
റിയാസ് മൗലവിയുടെ കൊലപാതകത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍ യൂത്ത് ലീഗും വിവിധ പരിപാടികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top