റിയാസ് മൗലവിയുടെ കുടുംബത്തിന് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നാളെ

കാസര്‍കോട്: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ പഴയ ചൂരി ജുമാമസ്ജിദ് മുഅദ്ദിന്‍ റിയാസ് മൗലവിയുടെ കുടുംബത്തിന് വേണ്ടി മുസ്്‌ലിം ലീഗ് ജില്ലാകമ്മിറ്റി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നാളെ രാവിലെ ഒമ്പതിന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. റിയാസ് മൗലവിയുടെ ജന്മനാടായ കുടക് കൊട്ടമ്പാടി ആസാദ് നഗറില്‍ 18 ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മിച്ചത്. മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് മുഖ്യാതിഥിയാവും.

RELATED STORIES

Share it
Top