റിയാദ്-കരിപ്പൂര്‍-തിരുവനന്തപുരം : എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക സര്‍വീസ്കൊണ്ടോട്ടി: പെരുന്നാള്‍ തിരക്ക് മുന്‍നിര്‍ത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ് റിയാദ്-കരിപ്പൂര്‍-തിരുവനന്തപുരം സെക്ടറില്‍ ജൂണ്‍ 22ന് പ്രത്യേക സര്‍വീസ് നടത്തും. ചെറിയ പെരുന്നാളിന് നാട്ടിലെത്തുന്നതിനുള്ള യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതോടെയാണു പ്രത്യേക സര്‍വീസ് നടത്തുന്നത്. റിയാദില്‍ നിന്ന് രാവിലെ 11.45ന് പുറപ്പെടുന്ന വിമാനം രാത്രി 8.45ന് കരിപ്പൂരിലെത്തും. പിന്നീട് രാത്രി 10നാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുക. രാത്രി 9.20ന് ദോഹയില്‍ നിന്നെത്തി 10.45ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പതിവ് സര്‍വീസ് അന്ന് ഉണ്ടാവില്ല. പകരം റിയാദില്‍ നിന്നെത്തുന്ന വിമാനമാണ് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുക. 189 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ബി 737-800 ആണ്  റിയാദിലേക്കായി എക്‌സ്പ്രസ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റിയാദിലേക്ക് സര്‍വീസ് ആരംഭിച്ചത്. ആഴ്ചയില്‍ നാല് ദിവസം മാത്രമാണ് റിയാദില്‍ നിന്ന്  കരിപ്പൂരിലേക്ക് വിമാനമുള്ളത്. ഇത് ഏഴു ദിവസമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്.

RELATED STORIES

Share it
Top