റിയാദിലെ ജനവാസ മേഖലയില്‍ ചിമ്പാന്‍സി

റിയാദ്: കൗതുകവും ആശങ്കയും പരത്തി സൗദി അറേബ്യയില്‍ ജനവാസ മേഖലയില്‍ ചിമ്പാന്‍സി ഇറങ്ങി. റിയാദിലാണു ചിമ്പാന്‍സി എത്തിയത്. സൗദിയില്‍ ഗൊറില്ലയിറങ്ങി എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ചിമ്പാന്‍സിയെ കാണാനായി ആളുകളും എത്തി.
ചിലര്‍ പഴങ്ങളും മറ്റും കൊടുത്ത് ചിമ്പാന്‍സിയെ വശത്താക്കാന്‍ ശ്രമിക്കുന്നതും ചിമ്പാന്‍സി നടക്കുന്നതും തണലില്‍ വിശ്രമിക്കുന്നതും ഒരു വീടിന്റെ ഗേറ്റിന്റെ മുകളില്‍ ഇരിക്കുന്നതും വീഡിയോയില്‍ കാണാം.
ഏതാണ്ട് അര മണിക്കൂറോളം ജനവാസ മേഖലയില്‍ കറങ്ങിനടന്ന ചിമ്പാന്‍സിയെ പോലിസ് എത്തി പിടിച്ചുകൊണ്ടു പോവുകയായിരുന്നു. അതേസമയം ചിമ്പാന്‍സി എവിടെ നിന്ന് വന്നുവെന്ന് കണ്ടെത്താനായിട്ടില്ല.

RELATED STORIES

Share it
Top