റിമാന്‍ഡ ്പ്രതികള്‍ കൈത്തണ്ട മുറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു

വെഞ്ഞാറമൂട്: റിമാന്റിലായിരുന്ന പ്രതികള്‍ കൈത്തണ്ട മുറിച്ച് രക്ഷപ്പെടാന്‍ ശ്രമം. കോടതിയില്‍ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുപോവുമ്പോഴായിരുന്നു സംഭവം. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ മോഷണക്കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിയാട്ടൂര്‍ മയ്യല്‍ ജൂബിലി കോട്ടേജില്‍ ദീപകും (19),കോടാര്‍വിള വീട്ടില്‍ മുരുകനുമാണ് കൈമുറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്്.
ഇന്നലെ ഉച്ചയ്ക്ക് 12.45ന് കീഴായിക്കോണത്ത് വച്ചായിരുന്നു സംഭവം. കടയ്ക്കല്‍ കോടതിയില്‍ ഹാജാരാക്കിയശേഷം തിരികെ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകുംവഴി ഗ്ലാസ്ചില്ല് കൊണ്ട് കൈത്തണ്ട മുറിക്കുകയായിരുന്നു.
തുടര്‍ന്ന് ഇവരെ കോടതിയില്‍ കൊണ്ടുപോയ എആര്‍ ക്യാംപിലെ പോലിസുദ്യോഗ സ്ഥര്‍ ജയിലധികൃതരുമായി ബന്ധപ്പെട്ടു. അവരുടെ നിര്‍ദേശമനുസരിച്ച് കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ നല്‍കിയശേഷം വെഞ്ഞാറമൂട് സ്‌റ്റേഷനിലെത്തിച്ച് പോലിസ് കസ്റ്റഡിയില്‍ നിന്ന്് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യുകയും കോടതിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

RELATED STORIES

Share it
Top