റിമാന്‍ഡ് പ്രതി മരണപ്പെട്ടതില്‍ ദുരൂഹതയെന്ന്

പാലക്കാട്: അബ്കാരി കേസില്‍ അഗളി പോലിസ് കസ്റ്റഡിയിലെടുത്ത് പാലക്കാട് സബ് ജയിലില്‍ റിമാന്റിലായിരുന്ന മണ്ണാര്‍ക്കാട് ആനമൂളി സ്വദേശി ടിജോ തോമസ് (40) ചികില്‍സയിലിരിക്കെ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോബി ജോണ്‍ ആവശ്യപ്പെട്ടു. ഹൃദയ സംബന്ധമായ അവശതകള്‍ നേരിട്ട ഇദ്ദേഹത്തിന് വേണ്ടത്ര ചികില്‍സ ലഭിച്ചില്ല. പോലിസിന്റെ ഭാഗത്തു നിന്നും പീഡനം ഉണ്ടായിട്ടുണ്ടോ എന്ന് സംശയമുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് തലചുറ്റി വീണ ടിജോയെ പാലക്കാടില്‍ നിന്ന് 80 കി.മീ. അകലെയുള്ള തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് ആംബുലന്‍സ് വിളിക്കാതെ ബസ്സിലാണ് കൊണ്ടു പോയതെന്നും ജോണ്‍ ആരോപിച്ചു.

RELATED STORIES

Share it
Top