റിമാന്റ് പ്രതി മരിച്ചു;പോലീസ് മര്‍ദ്ദനത്തെതുടര്‍ന്നെന്ന് ബന്ധുക്കള്‍തൃശൂര്‍: റിമാന്റിലായിരുന്ന പ്രതി മരിച്ചു. നിയമ വിരുദ്ധമായി മദ്യം വിറ്റ കേസില്‍ കോടതി റിമാന്റ് ചെയ്ത പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ടിജോയാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ചാണ് ടിജോ മരിച്ചത്. പോലീസ് മര്‍ദ്ദനമാണ് മരണ കാരണമെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
കഴിഞ്ഞയാഴ്ചയാണ് ടിജോയെ അഗളി പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്യുകയായിരുന്നു. വിയ്യൂര്‍ ജയിലില്‍ റിമാന്റില്‍ കഴിയവെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

RELATED STORIES

Share it
Top