റിപ്പര്‍ ജയാനന്ദന്റെ ജീവപര്യന്തം കഠിന തടവുശിക്ഷ ശരിവച്ചു

കൊച്ചി: പറവൂര്‍ വടക്കേക്കരയില്‍ ഏലിക്കുട്ടിയെന്ന വൃദ്ധയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ റിപ്പര്‍ ജയാനന്ദന്റെ ജീവപര്യന്തം കഠിന തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. പക്ഷേ, 20 വര്‍ഷം തടവ് അനുഭവിക്കാതെ പ്രതിക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്ന വിചാരണക്കോടതി നിര്‍ദേശം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഇങ്ങനെയൊരു നിര്‍ദേശം നല്‍കാന്‍ വിചാരണക്കോടതിക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. 2005 മെയ് അഞ്ചിനാണ് വടക്കേക്കരയിലെ കൊടിയന്‍ വീട്ടില്‍ ഏലിക്കുട്ടിയെ ജയാനന്ദന്‍ ആക്രമിക്കുന്നത്. 18ന് ഇവര്‍ മരിച്ചു.
2011 ഡിസംബര്‍ 23ലെ വിചാരണക്കോടതി വിധിക്കെതിരേ ജയാനന്ദന്‍ സമര്‍പ്പിച്ച അപ്പീലാണ് ഇന്നലെ ഹൈക്കോടതി തീര്‍പ്പാക്കിയത്.

RELATED STORIES

Share it
Top