റിന്‍സിയുടെ മരണം: ദുരൂഹത തുടരുന്നു

പത്തനാപുരം: പിറവന്തൂര്‍ വെട്ടിത്തിട്ട സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥി റിന്‍സി(16) മരിച്ചിട്ട് നാലര മാസം പിന്നിടുമ്പോഴും ദുരൂഹതക്ക് അറുതിയില്ല. വിവിധ സംഘടനകളുടേയും ആക്ഷന്‍ കൗണ്‍സിലിന്റേയും സമരപരിപാടികളെ തുടര്‍ന്ന് െ്രെകംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും യാതൊരു പുരോഗതിയുമില്ല. െ്രെകംബ്രാഞ്ച് ഏറ്റെടുത്ത അന്വേഷണം ഇനിയും വേണ്ട വിധത്തില്‍ ആരംഭിച്ചില്ലെന്ന് ആക്ഷേപമുണ്ട്. കൊല്ലം റൂറല്‍ െ്രെകംബ്രാഞ്ച് ഡിവൈഎസ്പി സിനി ഡെന്നിസിനാണ് നിലവില്‍ അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്. മരണം കൊലപാതകമാണെന്ന പരാതിയായിരുന്നു ആദ്യം മുതല്‍ രക്ഷിതാക്കള്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ പോസ്റ്റ്മാര്‍ട്ടം റിപോര്‍ട്ടില്‍ കയറോ മറ്റ് വസ്തുക്കളോ കഴുത്തില്‍ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്നും, കൊലപാതകത്തിനുള്ള സാധ്യത ഇല്ലെന്നുമായിരുന്നു. ഇതോടെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലെത്തുകയായിരുന്നു പോലിസ്. ആത്മഹത്യ ചെയ്തത് പുറത്തറിഞ്ഞാലുണ്ടാവുന്ന മാനക്കേടോര്‍ത്ത് രക്ഷിതാക്കള്‍ തന്നെ കൊലപാതകമാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നുവെന്ന സംശയവുമുണ്ടായി. ഇതേ തുടര്‍ന്ന് മാതാപിതാക്കളെയും ബന്ധുക്കളെയും, അയല്‍ക്കാരെയും പോലിസ് നിരവധി തവണ ചോദ്യം ചെയ്തു. പോലിസ് സര്‍ജന്റെയും, മന ശാസ്ത്ര വിദഗ്ധന്റേയും സാന്നിധ്യത്തിലുള്‍പ്പെടെ ഒന്‍പത് തവണയാണ് മാതാപിതാക്കളെ ചോദ്യം ചെയ്തത്. ഇതിനിടെ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരവുമായി രംഗത്തെത്തി. പോലിസ് അന്വേഷണം തൃപ്തികരമല്ലെന്നും, അന്വേഷണം െ്രെകംബ്രാഞ്ചിന് വിടണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുനു. തലേ ദിവസം ഉറങ്ങാന്‍ പോകുമ്പോഴും മകള്‍ സന്തോഷവതിയായിരുന്നുവെന്ന് പറയുന്ന മാതാവ് ബീനയും ബന്ധുക്കളും റിന്‍സിയുടേത് കൊലപാതകമാണെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. പ്രദേശത്ത് മൂന്ന് മാസം മുന്‍പും സമാന സാഹചര്യത്തില്‍ പതിനഞ്ചുകാരി മരണപ്പെട്ടിരുന്നു. ഇതിലും തെളിവ് കണ്ടെത്താനാവാതെ ആത്മഹത്യയാണെന്ന് രേഖപ്പെടുത്തി കേസ് അവസാനിപ്പിച്ചിരുന്നു. െ്രെകംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്.

RELATED STORIES

Share it
Top