റിട്ട. കേണലിന്റെ വസതിയില്‍ നിന്ന് തോക്കുകളും പണവും പിടികൂടിമീറത്ത്: റിട്ട. കേണലിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മാനിന്റെ വിഭാഗത്തില്‍പ്പെട്ട ജീവി (നീല്‍ഗായ്) യുടെ 117 കിലോഗ്രാം ഇറച്ചി, മൃഗത്തോല്‍, ആനക്കൊമ്പ്, ഒരുകോടി രൂപ, 40 തോക്കുകള്‍ എന്നിവ പിടിച്ചെടുത്തു. റവന്യൂ ഇന്റലിജന്‍സും വനംവകുപ്പ് അധികൃതരും 17 മണിക്കൂര്‍ നേരം നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം ആരംഭിച്ച റെയ്ഡ് ഞായറാഴ്ച 3.30 വരെ നീണ്ടു. റിട്ട. കേണല്‍ ദേവേന്ദ്രകുമാറിന്റെ വസതിയിലായിരുന്നു റെയ്ഡ്. ഇദ്ദേഹത്തിന്റെ മകന്‍ പ്രശാന്ത് ബിഷോയ് ദേശീയതല ഷൂട്ടറാണ്. അഞ്ച് മാന്‍ തല, മാന്‍ കൊമ്പ്, കൃഷ്ണമൃഗത്തിന്റെ കൊമ്പ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്. റഫ്രിജറേറ്ററില്‍ നിന്ന് പിടിച്ചെടുത്ത ഇറച്ചി സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതായി മുതിര്‍ന്ന വനം ഉദ്യോഗസ്ഥന്‍ മുകേഷ് കുമാര്‍ പറഞ്ഞു.

RELATED STORIES

Share it
Top