റിട്ടേര്‍ഡ് അദ്ധ്യാപികയെ മോഷണസംഘം കഴുത്തറുത്ത് കൊലപ്പെടുത്തി

കാസര്‍കോട്: ചീമേനിയില്‍ റിട്ടേര്‍ഡ് അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷണസംഘം കഴുത്തറുത്ത് കൊലപ്പെടുത്തി. ഭര്‍ത്താവിനെ കഴുത്തിന് വെട്ടേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ മംഗ്ലളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചീമേനി പുലിയന്നൂര്‍ സ്‌ക്കൂളിന് സമീപത്തെ പി.വി ജാനകി (65)ആണ് വെട്ടേറ്റ് മരിച്ചത്. ഭര്‍ത്താവ് കൃഷ്ണനെ (72)യാണ് ഗുരുതരമായ പരിക്കുകളോടെ മംഗ്ലളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്നും 60,000 രൂപയും ഒരു മോതിരവും കവര്‍ച്ച ചെയ്തിട്ടുണ്ട്. വിവരമറിഞ്ഞ് ഉന്നത പോലിസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം നടത്തി വരുന്നു. പോലീസ് നായയെയും കൊണ്ടുവരും. കൊലപാതക വിവരമറിഞ്ഞ് നൂറ് കണക്കിന് ആളുകള്‍ സ്ഥലത്ത് തടിച്ച് കൂടിയിട്ടുണ്ട്. കവര്‍ച്ചാ സംഘത്തില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നതെന്നാണ് സൂചന

RELATED STORIES

Share it
Top