റിജില്‍ മാക്കുറ്റിയെ തിരിച്ചെടുത്തിട്ടില്ല: ഡീന്‍ കുര്യാക്കോസ്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം മുന്‍ പ്രസിഡന്റ് റിജില്‍ മാക്കുറ്റിയെ തിരിച്ചെടുത്തെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് നേതൃത്വം. ഇതേക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും സംഘടനാ ചുമതലയുള്ള അനീഷ് വരിക്കണ്ണാമലയും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ റിജില്‍ മാക്കുറ്റി തന്നെ, മിനുട്ട്‌സില്‍ ഒപ്പിട്ട് തിരിച്ചെടുത്തെന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുകയായിരുന്നു.
റിജിലിന്റെ തിരിച്ചുവരവ് താനുമറിയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തിലും പറഞ്ഞു. കണ്ണൂരില്‍ പരസ്യമായി കന്നുകുട്ടിയ അറുത്ത സംഭവത്തിലാണ് നേതൃത്വം നല്‍കിയ റിജി ല്‍ മാക്കുറ്റി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍, അഴീക്കോട് മണ്ഡലം പ്രസിഡന്റ് ഷറഫുദീന്‍ കണ്ണാടിപ്പറമ്പ് എന്നിവരെ ദേശീയ നേതൃത്വം പുറത്താക്കിയത്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നടപടിയെ രാഹുല്‍ ഗാന്ധി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ദേശീയ നേതൃത്വം നടപടിയെടുത്തത്. എന്നാല്‍, പിന്നീട് ജോഷി കണ്ടത്തിലിനെ മാത്രം തിരിച്ചെടുത്ത് പുതിയ ലോക്‌സഭാ കമ്മിറ്റി പ്രസിഡന്റായി നിയമിക്കുകയായിരുന്നു. —

RELATED STORIES

Share it
Top