റിംസിലെ വിപുലീകരിച്ച ഹൃദ്‌രോഗ വിഭാഗത്തിന്റെ ഉദ്ഘാടനം ഇന്ന്ഈരാറ്റുപേട്ട: മധ്യതിരുവിതാംകൂറിലെ ഏറ്റവും ശ്രദ്ധേയഹൃദ്രോഗ വിഭാഗമായ ഈരാറ്റുപേട്ട റിംസിലെ കാര്‍ഡിയോളജി വിഭാഗം കൂടുതല്‍ സൗകര്യങ്ങളോടെയും വിദഗ്ധ ഡോക്ടര്‍മാരുടെ സേവന ലഭ്യതയോടെയും വിപുലീകരിച്ചു. 24 മണിക്കൂറും വിദഗ്ധ ഡോക്ടര്‍മാരുടെയും മുഴുവന്‍ സമയ ഡിപാര്‍ട്ട്‌മെന്റ് മേധാവിയുടെയും സേവന ലഭ്യതയും റിംസ് ഹോസ്പിറ്റലിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ലഭ്യമാവും. വിപുലീകരിച്ച ഹൃദ്‌രോഗ വിഭാഗത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10ന് പി സി ജോര്‍ജ്് എംഎല്‍എ നിര്‍വഹിക്കും. പ്രശസ്ത ഹൃദ്‌രോഗ വിദഗ്ധനും കണ്‍സല്‍ട്ടന്റ് ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റുമായ ഡോ. ഉല്ലാസ് ആര്‍ മുല്ലമലയാണ് മുഴുവന്‍ സമയ ഡിപാര്‍ട്ട്‌മെന്റ് മേധാവിയായി ചാര്‍ജെടുക്കുന്നത്. പ്രശസ്ത ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. എന്‍ അനില്‍കുമാറിന്റെ സേവനം തുടര്‍ന്നും ലഭ്യമാവും. കാര്‍ഡിയോളജി വിഭാഗത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായി പ്രിവന്റീവ് ക്ലിനിക്ക്, കാര്‍ഡിയോ ഡയബറ്റിക് ക്ലിനിക്, ഹൈപ്പര്‍ടെന്‍ഷന്‍ ക്ലിനിക്ക് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. താമസിയാതെ ഏറ്റുമാനൂരില്‍ റിംസ് സിറ്റി ക്ലിനിക് ആരംഭിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 04822 202 200/200, 04822 300 300, 755 888 0912 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

RELATED STORIES

Share it
Top