റാസല്‍ ഖൈമയില്‍ നഴ്സറി സ്ക്കൂളിന് തീപിടിച്ചു 176 കുട്ടികളടക്കം ഇരുനൂറോളം പേരെ ഒഴിപ്പിച്ചു.
Kabeer ke2018-05-07T17:50:57+05:30

റാസല്‍ ഖൈമ: നഴ്്്സറി സ്ക്കൂളിന് തീപിടിച്ചതിനെ തുടര്‍ന്ന് 176 കുട്ടികളടക്കം ഇരുനൂറോളം പേരെ കെട്ടിടത്തില്‍ നിന്നും ഒഴിപ്പിച്ചു. ദഹാന്‍ പ്രദേശത്തുള്ള വറൂദ് നഴ്്്സറി വിദ്യാലത്തിനാണ് തീപിടിച്ചത്. തക്ക സമയത്ത്് എല്ലാവരെയും തീ പിടിച്ച കെട്ടിടത്തില്‍ നിന്നും ഒഴിപ്പിച്ചതിനെ തുടര്ന്ന്്്ആളപായം ഒന്നും ഉണ്ടായിട്ടില്ലെന്ന് റാസല്‍ ഖൈമ സിവില്‍ ഡിഫന്‍സ് സംഘം അറിയിച്ചു. വിദ്യാലത്തിലെ തിയേററ്റില്‍ നിന്നുമാണ് തീ പൊട്ടിപ്പുറപ്പെട്ടത്്. തീപിടുത്തത്തിന്റെ കാരണം അധികൃതര്‍ അന്യേഷിച്ച്്് കൊണ്ടിരിക്കുകയാണ്. തീപിടുത്ത വിവരം ലഭിച്ച ഉടനെ തന്നെ സംഭവ സ്ഥലത്ത്് എത്തിയ റാസല്‍ ഖൈമ പോലീസും സിവില്‍ ഡിഫന്‍സ് സംഘത്തിന്റെയും അവസരോചിതമായ നീക്കമാണ് വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്്.