റാവുത്തര്‍മാര്‍ ഭാഷാ ന്യൂനപക്ഷ പദവിക്ക് അര്‍ഹര്‍: മന്ത്രി കെ രാജു

പത്തനംതിട്ട: കേരളത്തിലെ റാവുത്തര്‍മാര്‍ തമിഴ് ഭാഷാ ന്യൂനപക്ഷപദവിക്ക് അര്‍ഹരാണെന്നും പരിഗണന കിട്ടുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മന്ത്രി കെ രാജു പറഞ്ഞു. റാവുത്തര്‍ ഫെഡറേഷന്‍ ജില്ലാ സമ്മേളനം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 ലക്ഷത്തിലേറെ വരുന്ന റാവുത്തര്‍മാര്‍ കേരളത്തിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. നമ്മുടെ സംസ്ഥാനത്ത് പൗരാണിക കാലം മുതല്‍ വിദ്യാഭ്യാസ സാമൂഹിക, സാംസ്‌കാരിക രംഗത്ത് ഒട്ടേറെ സംഭാവനകള്‍  ചെയ്തിട്ടുള്ള കൂട്ടരാണ് റാവുത്തര്‍മാര്‍ എന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം എ സത്താര്‍ അധ്യക്ഷത വഹിച്ചു.
കുടുംബ സംഗമം ജില്ലാ പ്രസിഡന്റ് എസ് അഫ്‌സലിന്റെ അധ്യക്ഷതയില്‍ ദേശീയ പ്രസിഡന്റ് എസ് എ വാഹിദ് ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം എസ് സലാമത്ത് ഉദ്ഘാടനം ചെയ്തു. വീണാ ജോര്‍ജ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. മുനിസിപല്‍ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ്, പത്തനംതിട്ട ജമാഅത്ത് ചീഫ് ഇമാം അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ ഖാസിമി മുഖ്യഅതിഥികളായിരുന്നു. എം എം ഖാന്‍ സാഹിബ്, പ്രൊഫ. മുഹമ്മദ് ഹുസൈന്‍, ഒ യൂസുഫ് റാവുത്തര്‍, അഡ്വ. കെ പി മെഹബൂബ് ഷെരീഫ്, എം കെ ഹനീഫ, ഷൈല സലീം, റ്റി എ മുഹമ്മദ് അലി റാവുത്തര്‍, കെ പി ജവഹര്‍, പി എച്ച് ഷാഹൂല്‍, റഷീദലി,  എം എം ഖാന്‍ സാഹിബ്, റ്റി എ മുഹമ്മദലി റാവുത്തര്‍, ഷൈലജ, ബദറുദ്ദീന്‍, കെ പി ജവഗര്‍, മുജീബ് റഹ്മാന്‍ സംസാരിച്ചു

RELATED STORIES

Share it
Top