റാവല്‍പിണ്ടിയില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു

ഇസ്‌ലാമാബാദ്: പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. അഞ്ജുംമുനീര്‍ രാജ(40) ആണ് റാവല്‍പിണ്ടിയിലെ അതീവ സുരക്ഷാമേഖലയില്‍ കൊല്ലപ്പെട്ടത്. രാത്രി ജോലികഴിഞ്ഞു വീട്ടിലേക്കു മോട്ടോര്‍സൈക്കിളില്‍ മടങ്ങവേ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു. പാകിസ്താനി മിലിട്ടറി നാഷനല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിനു സമീപമാണ് സംഭവം. രാജയ്ക്ക് തലയ്ക്കും കഴുത്തിനും തൊണ്ടയ്ക്കും ആറുതവണ വെടിയേറ്റതായി റാവല്‍പിണ്ടി പോലിസ് അറിയിച്ചു.
കൊല്ലപ്പെട്ട രാജ പകല്‍ അധ്യാപകനായും വൈകീട്ട് ഇസ്‌ലാമാബാദ് ആസ്ഥാനമായുള്ള ഉര്‍ദു പത്രത്തില്‍ സബ്എഡിറ്ററായും ജോലിചെയ്തുവരുകയുമായിരുന്നു. കൊലപാതകത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top