റാലിയില്‍ പങ്കെടുക്കാന്‍ പോയവര്‍ സഞ്ചരിച്ച ബസ്സുകള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി

ചാലക്കുടി: വിശ്വാസ പ്രഖ്യാപന റാലിയില്‍ പങ്കെടുക്കാനായിപോയ സഭാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ്സുകള്‍ തടഞ്ഞത് സംഘര്‍ഷത്തിന്റെ വക്കിലെത്തി.
എറണാകുളത്ത് നടക്കുന്ന വിശ്വാസ പ്രഖ്യാപന റാലിയില്‍ പങ്കെടുക്കാനായി തൃശൂര്‍ ഭാഗത്ത് നിന്നുള്ള യാക്കോബായ സുറിയാനി സഭാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന ബസ്സുകളാണ് പോട്ട ഫളൈ ഓവറിന് സമീപത്ത് ആര്‍ടിഒ തടഞ്ഞത്. ഞായറാഴ്ച ഉച്ചയോടെയാണ് ദേശീയപാതയിലൂടെ പോവുകയായിരുന്ന ആറോളം ബസ്സുകളാണ് തടഞ്ഞത്. സമരം നടത്തുന്ന സ്വകാര്യ ബസ്സുകള്‍ പെര്‍മിറ്റില്ലാതെ അന്യായ സര്‍വീസ് നടത്തുന്നുവെന്ന ടൂറിസ്റ്റ് ബസ്സ് ഓണേഴ്‌സ് അസോസിയേഷന്റെ പരാതിയെതുടര്‍ന്നാണ് ആര്‍ടിഒയുടെ നേതൃത്വത്തിലുള്ള സംഘം ബസ്സുകള്‍ തടഞ്ഞിട്ടത്. റാലിയില്‍ പങ്കെടുക്കേണ്ടതിനാല്‍ ബസ്സുകള്‍ വിട്ടയക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ആര്‍ടിഒ നിരാകരിച്ചതോടെ പ്രതിഷേധം ശക്തമായി. പോലിസ് വിശ്വാസികളെ അനുനയിപ്പിച്ച് ബസ്സുകള്‍ വിട്ടയക്കുകയായിരുന്നു.

RELATED STORIES

Share it
Top