റാലിക്കിടെ കല്ലെറിഞ്ഞ കേസില്‍ യുവാവ് അറസ്റ്റില്‍

ബദിയടുക്ക: നബിദിനാഘോഷത്തിന്റെ ഭാഗമായി നടന്ന റാലിക്കിടെ റോഡരികില്‍ നിന്നവര്‍ക്കെതിരേ കല്ലെറിഞ്ഞ കേസില്‍ യുവാവ് അറസ്റ്റില്‍. ബാറടുക്കയിലെ അഹമ്മദ് തന്‍സീഫി(19)നെയാണ് വിദ്യാനഗര്‍ സിഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ബദിയടുക്കയില്‍ നടന്ന നബിദിന റാലിക്കിടെ പിറകിലത്തെ നിരയില്‍ നിന്നാണ് റോഡിലേക്ക് കല്ലെറിഞ്ഞത്. ബദിയടുക്കയിലെ നാരായണ നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. തുടര്‍ന്ന് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നരഹത്യാശ്രമം, മനഃപൂര്‍വം സംഘര്‍ഷത്തിന് ശ്രമിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് തന്‍സീഫിനെതിരെ കേസെടുത്തത്.

RELATED STORIES

Share it
Top