റായിഡുവും റെയ്‌നയും കാത്തു; ഹൈദരബാദിന് 183 റണ്‍സ് വിജയലക്ഷ്യം സമ്മാനിച്ച് ചെന്നൈ


ഹൈദരാബാദ്: തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം അമ്പാട്ടി റായിഡുവിന്റെയും ( 79) സുരേഷ് റെയ്‌നയുടെയും (53*) ബാറ്റിങ് കരുത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് 183 റണ്‍സ് വിജയലക്ഷ്യം സമ്മാനിച്ച് ചെന്നൈ. ആദ്യ 9.5 ഓവറില്‍ 50 റണ്‍സായിരുന്നു ചെന്നൈയുടെ സമ്പാദ്യം. പിന്നീട് മൂന്നാം വിക്കറ്റില്‍ ഒത്തുകൂടിയ റെയ്‌ന - റായിഡു കൂട്ടുകെട്ട് ചെന്നൈയെ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 182 എന്ന മാന്യമായ  സ്‌കോറിലേക്കെത്തിക്കുകയായിരുന്നു. റായിഡു 37 പന്തില്‍ ഒമ്പത് ഫോറും നാല് സിക്‌സറും പറത്തിയപ്പോള്‍ 43 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു റെയ്‌നയുടെ ഇന്നിങ്‌സ്. എം എസ് ധോണി 11 പന്തില്‍ 23 റണ്‍സുമായി പുറത്താവാതെ നിന്നു.

RELATED STORIES

Share it
Top