റാമല്ലയില്‍ 17കാരനെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നു

ജറുസലേം: അധിനിഷ്ട വെസ്റ്റ്ബാങ്കിലെ റാമല്ലയില്‍ 17കാരനായ ഫലസ്തീനി ബാലനെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നു. റാമല്ലയില്‍നിന്ന് ഇസ്രായേല്‍ പോലിസ് അറസ്റ്റ് ചെയ്ത 16 വയസ്സുകാരിയായ മനുഷ്യാവകാശ പ്രവര്‍ത്തക അഹദ് തമീമിയുടെ ബന്ധു മുസബ് ഫിറാസ് തമീമിയാണ് കൊല്ലപ്പെട്ടത്.ദിയര്‍ നിതാം ഗ്രാമത്തിലായിരുന്നു സംഭവം. സൈന്യം വളരെ അടുത്തുനിന്ന് ഫിറാസ് തമീമിയുടെ കഴുത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഫലസ്തീന്‍  ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 19നാണ്് അഹദ് തമീമിയെ നബി സാലിഹില്‍നിന്ന് സൈന്യം അറസ്റ്റ് ചെയ്തത്. തന്റെ ബന്ധുവായ കുട്ടിയുടെ മുഖത്ത് റബര്‍ ബുള്ളറ്റുകൊണ്ട് വെടിവച്ച ഇസ്രയേലി സൈനികരെ തമീമി അടിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്.  12 കുറ്റങ്ങളാണ് അഹദിനെതിരേ ഇസ്രായേല്‍ സൈന്യം ചുമത്തിയിരിക്കുന്നത്. റാമല്ലയില്‍ ഇസ്രായേല്‍ സൈന്യത്തിനെതിരായ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തമീമി കുടുംബത്തിലെ നിരവധി പേര്‍ ഒരു വര്‍ഷത്തിനടെ കൊല്ലപ്പെടുകയും അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്്്.

RELATED STORIES

Share it
Top