റാണിഗഞ്ച് സംഘര്‍ഷം: കേന്ദ്രമന്ത്രിയെ തടഞ്ഞു

കൊല്‍ക്കത്ത: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോ അസന്‍സോള്‍-റാണിഗഞ്ച് മേഖലയില്‍ പ്രവേശിക്കുന്നത് പോലിസ് തടഞ്ഞു. രാമനവമി ഘോഷയാത്രയ്ക്കിടെയുണ്ടായ ആക്രമണം സംഘര്‍ഷത്തിലേക്ക് നയിച്ച മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനായിട്ടില്ല. അസന്‍സോളില്‍ ബുധനാഴ്ച പോലിസ് ഫഌഗ് മാര്‍ച്ച് നടത്തി. ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. എന്നാല്‍, പുതിയ അക്രമസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലിസ് അറിയിച്ചു. സുരക്ഷാകാരണങ്ങളാലാണ് മന്ത്രിയെ തടഞ്ഞത്. പശ്ചിമബംഗാള്‍ ബിജെപി മഹിളാമോര്‍ച്ച പ്രസിഡന്റ് ലോക്കറ്റ് ചാറ്റര്‍ജിയെയും പോലിസ് തടഞ്ഞു. കേന്ദ്രസേനയെ വിന്യസിച്ചാല്‍ മാത്രമേ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കൂ എന്നും ജനങ്ങള്‍ക്ക് പോലിസില്‍ വിശ്വാസമില്ലെന്നും ബാബുല്‍ സുപ്രിയോ പറഞ്ഞു.

RELATED STORIES

Share it
Top