റഷ്യയില്‍ ടെലിഗ്രാം ആപ്പുകള്‍ നിരോധിക്കുന്നു

മോസ്‌കോ: റഷ്യയില്‍ ടെലിഗ്രാം മെസേജിങ് ആപ്പുകള്‍ നിരോധിക്കുന്നു. സര്‍ക്കാര്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി റിപോര്‍ട്ടുണ്ട്. സന്ദേശങ്ങള്‍ ചോര്‍ത്തുന്നതിനുള്ള കോഡ് കൈമാറാന്‍ കമ്പനി തയ്യാറാവാത്തതാണു നടപടിക്കു കാരണം. കോഡ് കൈമാറാന്‍ ദുബയ് ആസ്ഥാനമായ കമ്പനിക്ക് ഏപ്രില്‍ നാലു വരെയാണു സമയം അനുവദിച്ചിരുന്നത്.
റഷ്യയില്‍  ഭാവിയില്‍ നടന്നേക്കാവുന്ന സായുധ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സന്ദേശങ്ങള്‍ നിരീക്ഷിക്കല്‍ അത്യാവശ്യമാണെന്നാണു റഷ്യയിലെ  സുരക്ഷാ ഏജന്‍സിയായ എഫ്എസ്ബിയുടെ വാദം. ടെലിഗ്രാം രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും എഫ്എസ്ബി കോടതിയില്‍ അറിയിച്ചു.

RELATED STORIES

Share it
Top