റഷ്യയില്‍ കളിയാവേശമുയര്‍ത്തി ഫുട്‌ബോള്‍ എക്‌സിബിഷന്‍


സെയ്ന്റ്പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യന്‍ ലോകകപ്പിലെ വേദികളിലൊന്നായ സെയ്ന്റ്പീറ്റേഴ്‌സ്ബര്‍ഗില്‍ ഫുട്‌ബോള്‍ ആവേശമുര്‍ത്തി ചിത്ര പ്രദര്‍ശനം. ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരങ്ങളുടെ വരച്ച ചിത്രങ്ങളുള്‍പ്പെടുത്തിയാണ് ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മറഡോണ, പോള്‍ പോഗ്ബ തുടങ്ങി ലിവര്‍പൂള്‍ പരിശീലകന്‍ ജര്‍ഗന്‍ ക്ലോപിന്റെ ചിത്രങ്ങള്‍ വരെ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇറ്റാലിയന്‍ ചിത്രകാരനായ ഫാബ്രിസിയോ ബിറിംബേലിയാണ് ഈ ചിത്രങ്ങളെല്ലാം വരച്ചിരിക്കുന്നത്. ഏകദേശം 40ലധികം ചിത്രങ്ങളാണ് ആരാധകര്‍ക്കായി ഇവിടെ പ്രദര്‍ശനത്തിനൊരുക്കിയിരിക്കുന്നത്.

RELATED STORIES

Share it
Top