റഷ്യന്‍ വിമാനം സിറിയയില്‍ തകര്‍ന്നുവീണു; 32 മരണം

ദമസ്‌കസ്: സിറിയയില്‍ റഷ്യന്‍ യാത്രാ വിമാനം തകര്‍ന്നുവീണ് 32 മരണം. സിറിയയിലെ തീര നഗരമായ ലത്താക്കിയയിലെ വ്യോമതാവളത്തില്‍ ലാന്‍ഡ്് ചെയ്യുന്നതിനിടെയാണ് വിമാനം തകര്‍ന്നതെന്നു റഷ്യന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 26 യാത്രക്കാരും ആറു വിമാന ജീവനക്കാരുമാണു മരിച്ചതെന്നു റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വിമാനം തകര്‍ന്നത് സാങ്കേതികത്തകരാര്‍ കാരണമാണെന്നും വെടി വച്ചിട്ടതല്ലെന്നും റഷ്യന്‍ മാധ്യമങ്ങള്‍ റപോര്‍ട്ട് ചെയ്തു. റണ്‍വേക്ക് 500 മീറ്റര്‍ അകലെയായിരുന്നു അപകടം. അന്റോനോവ്- 26 വിമാനമാണ് തകര്‍ന്നുവീണത്്.  അപകടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചു. അതേസമയം, തകര്‍ന്നതു സൈനിക വിമാനമാണെന്ന റിപോര്‍ട്ടും പ്രചരിക്കുന്നുണ്ട്. 2017 ഡിസംബര്‍ 31ന് സിറിയയില്‍ സൈനിക താവളത്തിനടുത്തു റഷ്യന്‍ യുദ്ധവിമാനം വിമതര്‍ വെടിവച്ചിട്ടിരുന്നു.
കഴിഞ്ഞമാസം മോസ്‌കോയ്ക്കു സമീപം റഷ്യന്‍ യാത്രാവിമാനം തകര്‍ന്നുവീണ് 71 പേര്‍ കൊല്ലപ്പെട്ടിരുന്നു.

RELATED STORIES

Share it
Top