റഷ്യന്‍ ലോകകപ്പിന്് വര്‍ണാഭ തിരശ്ശീല

മോസ്‌കോ: ലോകകായിക മാമാങ്കത്തിന് വര്‍ണാഭമായ തിരശ്ശീല. റഷ്യയിലെ നിഷ്‌നിക്കിയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ചലച്ചിത്ര താരം വില്‍ സ്മിത്ത്, സംഗീതജ്ഞന്‍ നിക്കി ജാം, കൊസോവന്‍ ഗായകനായ ഇറ ഇസ്‌ട്രേഫി തുടങ്ങിയവര്‍ അവതരിപ്പിച്ച സംഗീത പരിപാടിയോടെയാണ് ചടങ്ങുകള്‍ക്ക് സമാപനമായത്.
ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഗാനമായ ലീവ് ഇറ്റ് അപ്പ് ആലപിച്ചായിരുന്നു പരിപാടികളുടെ തുടക്കം. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍, വേഗതയുടെ ഇതിഹാസ താരം ഉസൈന്‍ബോള്‍ട്ട്, ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോ എന്നിവര്‍  ചടങ്ങുകള്‍ കാണാന്‍ ഗാലറിയിലുണ്ടായിരുന്നു. 2014ല്‍ കിരീടമുയര്‍ത്തിയ ജര്‍മന്‍ ക്യാപ്റ്റന്‍ ഫിലിപ്പ് ലാമായിരുന്നു മല്‍സരത്തിനു മുമ്പായി ട്രോഫിയുമായി സ്റ്റേഡിയത്തിലെത്തിയത്.
റഷ്യന്‍ മോഡലും പൊതു പ്രവര്‍ത്തകയുമായ നതാലിയ വോദ്യനോവയുംഅദ്ദേഹത്തെ അനുഗമിച്ചു. ഫ്രഞ്ച് കമ്പനിയായ ലൂയിസ് വുയിട്ടന്‍ രൂപകല്‍പന ചെയ്ത പെട്ടിയിലായിരുന്നു ഫ്രാന്‍സ്-ക്രൊയേഷ്യ മല്‍സരത്തിലെ വിജയികള്‍ക്കുള്ള ഫിഫ “ലോകകപ്പ്’ ലുഷ്‌നിക്കി സ്‌റ്റേഡിയത്തിലെത്തിച്ചത്. പാരിസിലെ വര്‍ക്‌ഷോപ്പില്‍ പ്രത്യേക ശില്‍പികള്‍ കൈകൊണ്ടു തീര്‍ത്ത കപ്പ് കൊണ്ടുവരാനുള്ള പെട്ടി റഷ്യയിലാണ് മിനുക്കുപണികള്‍ പൂര്‍ത്തിയാക്കിയത്. 36 സെന്റിമീറ്റര്‍ നീളവും 6.175 കിലോ തൂക്കവുമുള്ള ഫിഫ ലോകകപ്പ് ട്രോഫി 18 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്തതാണ്.

RELATED STORIES

Share it
Top