റഷ്യന്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി


മോസ്‌കോ: അടുത്ത മാസം റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. ലിവ് ഇറ്റ് അപ് എന്ന് ആരംഭിക്കുന്ന ഗാനത്തിന് ഹോളിവുഡ് സൂപ്പര്‍ താരവും റാപ്പറുമായ വില്‍ സ്മിത്താണ് ഈണമിട്ടിരിക്കുന്നത്. സ്മിത്തിന് കൂട്ടായി  അമേരിക്കന്‍ ഗായകനായ നിക്കി ജാമും കൊസോവന്‍ ഗായികയായ ഏറെ ഇസ്‌ട്രോഫിയുമുണ്ട്. അമേരിക്കന്‍ ഡാന്‍സ് ജോക്കിയായ ഡിപ്ലോയാണ് സംഗീത നിര്‍മാതാക്കള്‍. കൊളംബിയയില്‍ വെച്ചാണ് ഗാനം ചിത്രീകരിച്ചത്. ലോകകപ്പ് ഉദ്ഘാടനചടങ്ങില്‍ വില്‍സ്മിത്തും സംഘവും പാട്ട് അവതരിപ്പിക്കും.

RELATED STORIES

Share it
Top