റഷ്യന്‍ ഗ്രാന്‍ഡ്പ്രി ബോത്താസിന്സൂച്ചി: റഷ്യന്‍ ഗ്രാന്‍ഡ്പ്രി കിരീടം മേഴ്‌സിഡസിന്റെ വോള്‍ത്താരി ബോത്താസിന്. ലൂയിസ് ഹാമിള്‍ട്ടണേയും സെബാസ്റ്റിയന്‍ വെറ്റലിനേയും പിന്തള്ളിയാണ് ബോത്താസ് ആദ്യ എഫ് വണ്‍ കിരീടം സ്വന്തമാക്കിയത്. ഫെറാരിയുടെ വെറ്റല്‍ രണ്ടാംസ്ഥാനത്തും കിമി റായ്‌കോനെന്‍ മൂന്നാംസ്ഥാനത്തും ഫിനിഷ് ചെയ്തപ്പോള്‍ ഹാമിള്‍ട്ടണ്‍ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓപണിങ് ലാപ് മുതല്‍ ലീഡ് നിലനിര്‍ത്തിയാണ് ബോത്താസ് കിരീടം ചൂടിയത്.

RELATED STORIES

Share it
Top