റഷ്യന്‍ ഉദ്യോഗസ്ഥന്‍ ആക്രമിക്കപ്പെട്ടത് വീട്ടുപടിക്കല്‍

ലണ്ടന്‍: ബ്രിട്ടനു വേണ്ടി ചാരവൃത്തി നടത്തിയതായി ആരോപിക്കപ്പെടുന്ന മുന്‍ റഷ്യന്‍ സൈനികന്‍ സെര്‍ജി സ്‌ക്രിപാലിനു നേരെ പ്രയോഗിച്ച വിഷത്തിന്റെ സാംപിള്‍ അദ്ദഹത്തിന്റെ വീട്ടില്‍ നിന്നു കണ്ടെത്തിയതായി വെളിപ്പെടുത്തല്‍. സ്‌ക്രിപാലിന്റെ, ബ്രിട്ടനിലെ സാലിസ്‌ബെറിയിലുള്ള  വീട്ടിലെ വാതിലിനു സമീപമാണ് വിഷത്തിന്റെ സാംപിള്‍ കണ്ടെത്തിയത്.
വീടിന്റെ വാതില്‍പടിയില്‍ വച്ചായിരുന്നു സ്‌ക്രീപാലിനെതിരായ ആക്രമണമുണ്ടായതെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക്രമണത്തില്‍ സ്‌ക്രിപാലിന്റെ മകള്‍ക്കും അപായം സംഭവിച്ചിരുന്നു. ഇരുവരുടെയും ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്.
വിഷ ആക്രമണത്തില്‍ റഷ്യക്ക് പങ്കുണ്ടെന്നു ബ്രിട്ടന്‍ കുറ്റപ്പെടുത്തിയിരുന്നു. കൂടാതെ, 130ഓളം റഷ്യന്‍ നയതന്ത്രജ്ഞരെ ബ്രിട്ടനും മറ്റു രാജ്യങ്ങളും പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍, ബ്രിട്ടന്റെ ആരോപണങ്ങള്‍ റഷ്യ തള്ളിക്കളയുകയാണുണ്ടായത്.

RELATED STORIES

Share it
Top