വ്യാജ ജേണലിസ്റ്റ്; ഇന്ത്യക്കാരന്‍ അറസ്റ്റില്‍

സിഡ്‌നി:  വ്യാജ മാധ്യമപ്രവര്‍ത്തകരെ ആസ്‌ത്രേലിയയിലേക്ക് കടത്തിയെന്ന കേസില്‍ ഇന്ത്യക്കാരനെതിരേ കുറ്റം ചുമത്തി. മാധ്യമപ്രവര്‍ത്തകനായ രാകേഷ് കുമാര്‍ ശര്‍മയ്‌ക്കെതിരേയാണ് 1958ലെ കുടിയേറ്റ നിയമപ്രകാരം ബ്രിസ്‌ബെയ്ന്‍ കോടതി കുറ്റം ചുമത്തിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് റിപോര്‍ട്ട് ചെയ്യാനെന്ന പേരില്‍ ആസ്‌ത്രേലിയയിലെ ബ്രിസ്‌ബെയ്‌നിലെത്തിയ എട്ട് ഇന്ത്യക്കാരടങ്ങുന്ന സംഘത്തിന് ശര്‍മ സഹായം നല്‍കിയതായി പോലിസ് പറയുന്നു.
ബാങ്കോക്ക് വഴി ബ്രിസ്‌ബെയ്‌നിലെത്തിയ ശര്‍മയെയും മറ്റ് എട്ടു പേരെയും കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഈ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ വ്യാജമാണെന്നു കണ്ടെത്തിയതായി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്ത ആഴ്ചയാണ് ആസ്‌ത്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിക്കുന്നത്.

RELATED STORIES

Share it
Top